മുഹമ്മദ് മുസ്തഫ സഖാഫി കാടാമ്പുഴ
1983 മെയ് 15ന് മലപ്പുറം ജില്ലയിലെ കാടാമ്പുഴ ചുള്ളിക്കാട് ഗ്രാമത്തില്‍ ജനനം. ചരട കോയ ഹാജി പുല്ലാട്ടില്‍ തിത്തി ഹജ്ജുമ്മ ദമ്പതികളുടെ മകന്‍. വെട്ടിച്ചിറ മജ്മഅ്, കോഴിക്കോട് ജാമിഅ മര്‍കസ് എന്നിവിടങ്ങളില്‍ മത പഠനം. 2005 ല്‍ ജാമിഅ മര്‍കസില്‍ നിന്നും സഖാഫി ബിരുദം. മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് ലിറ്ററേച്ചറില്‍ ബിരുദാനന്തര ബിരുദം (എം എ അറബിക്). കാടാമ്പുഴ കൂട്ടാടമ്മല്‍ അല്‍ഹുദ ഇസ്ലാമിക് അക്കാദമി ഡയറക്റ്റര്‍.
